ഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈനീസ് പ്രകോപനത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന.
തിങ്കളാഴ്ച, ലഫ്. ജനറൽ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാർത്ത പുറത്തുവന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം നടക്കുന്നത്.
എന്നാൽ സംഘട്ടനത്തിൽ ആകെ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. 40ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post