പുരി : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിച്ചു.രഥയാത്ര അനുവദിക്കാതിരിക്കാനുള്ള അപേക്ഷയ്ക്ക് മുകളിൽ സുപ്രീംകോടതി വിധി സമ്പാദിച്ചാണ് ജഗന്നാഥ ക്ഷേത്രസമിതി കർശനമായ നിയന്ത്രണങ്ങൾക്കു നടുവിൽ രഥയാത്ര നടത്തുന്നത്.പുരി ജഗന്നാഥൻ, ബലരാമൻ, സുഭദ്ര എന്നിവർ മൂവരും ആണ് രഥത്തിൽ എഴുന്നള്ളുക.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തർക്ക് എല്ലാവർക്കും രഥോത്സവത്തിന്റെ ആശംസകൾ നേർന്നു.പ്രസിദ്ധ കലാകാരനായ സുദർശൻ പട്നായിക് ക്ഷേത്രത്തിനു സമീപമുള്ള പുരി ബീച്ചിൽ മണലു കൊണ്ട് മൂന്നു രഥങ്ങളുടെയും വിഗ്രഹങ്ങളുടെയും സുന്ദരമായ ശിൽപം തീർത്തിരുന്നു.









Discussion about this post