ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂര്‍ തലകറങ്ങി വീണു. ഭോപ്പാലിലെ ബി.ജെ.പി ഓഫീസില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു എം.പി തലകറങ്ങി വീണത്.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
നേരത്തെ പ്രഗ്യാസിംഗ് ക്യാന്‍സറിനും കണ്ണിനുമുളള ചികിത്സയിലായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പാര്‍ട്ടി പരിപാടിക്കിടെ പ്രഗ്യാസിംഗ് താക്കൂര്‍ ബോധരഹിതയായത്.
Discussion about this post