കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുക 23 വിദേശ വിമാന സർവീസുകൾ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നാലായിരത്തിലധികം പ്രവാസികളാണ് ഇന്ന് മാത്രം കേരളത്തിൽ എത്തുക.
സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വിമാനങ്ങൾ എത്തിച്ചേരുന്നത്.9 വിമാനങ്ങളിലായി ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ നാട്ടിലെത്തിയിരുന്നു.











