ന്യൂഡൽഹി : ആയുധങ്ങൾ സ്വയം വാങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി വിനിയോഗിച്ച് ഇന്ത്യൻ സൈന്യം.യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളമുള്ള ഹൊവിറ്റ്സറുകൾക്കായി യുദ്ധസാമഗ്രികളും വെടിക്കോപ്പുകളും വാങ്ങാൻ സൈന്യം ആലോചിക്കുന്നു.
ശത്രുസങ്കേതങ്ങൾ കൃത്യമായി തകർക്കാൻ കഴിയുന്ന ചെറു പീരങ്കികളാണ് ഹൊവിറ്റ്സറുകൾ.നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ഹൊവിറ്റ്സറുകളിൽ ഏറ്റവും ഭാരം കുറഞ്ഞത് യുഎസ് നിർമ്മിത എം-777 ആണ്.ഉയർന്ന പ്രദേശമായ യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം ഉപയോഗിക്കുന്നത് ഇവയാണ്.പ്രധാനമായും ഇവയ്ക്കുള്ള വെടിക്കോപ്പുകൾ ആയിരിക്കും ഇന്ത്യൻ സൈന്യം ഓർഡർ ചെയ്യുക.145 എം-777 ഹൊവിറ്റ്സറുകൾ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്കു കീഴിൽ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്.
Discussion about this post