കാനഡയിലെ വാൻകൂവറിലുള്ള ചൈനീസ് കോൺസുലേറ്റിനു മുന്നിൽ കനേഡിയൻ ഇന്ത്യക്കാരുടെ വൻ പ്രതിഷേധം.”ചൈന പിൻവാങ്ങുക”, “ഇന്ത്യക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക”, “ഞങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു ” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് കാനഡയിലുള്ള ഇന്ത്യക്കാർ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും പ്രതിഷേധകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യക്കെതിരെ ഗാൽവൻ വാലിയുണ്ടായ ആക്രമണത്തെ തുടർന്ന് ചൈനയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.ആക്രമണത്തിൽ ഒരു കേണലുൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.ചൈനക്കും നാല്പതിലധികം സൈനികരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ.
Discussion about this post