ന്യൂഡൽഹി : 2018-19 ഈ വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാർച്ച് 31 വരെ നീട്ടി നൽകിയിട്ടുണ്ട്.രാജ്യമെമ്പാടും വ്യാപിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജൂൺ 30 വരെ അതെ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടി നൽകിയിരുന്നു.രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സമയം കുറച്ചുകൂടി നീട്ടി നൽകിയിരിക്കുന്നത്.പാൻകാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ പാൻകാർഡ് അസാധുവായി പോവാൻ സാധ്യതയുണ്ട്.പിന്നീട് അത് ഉപയോഗിച്ച് നടന്ന ഓരോ ഇടപാടിനും അധിക പിഴ നൽകേണ്ടി വന്നേക്കാം.
Discussion about this post