തിരുവനന്തപുരം : പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവും ആണെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ചു പറഞ്ഞവരാണ് ഇപ്പോൾ യൂടേൺ എടുത്തു തിരിഞ്ഞതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോവിഡ് കാലം നാടിനു ദുരിതമാണെങ്കിലും മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ രൂക്ഷ വിമർശനമായാണ് ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. നോർക്കയിൽ രജിസ്റ്റർ ചെയ്തത് 5 ലക്ഷം പേരാണെന്ന് സർക്കാർ വെളിപ്പെടുത്തിയിരുന്നെന്നും അവരെ തിരികെയെത്തിക്കാൻ സർക്കാർ വൈകിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Discussion about this post