ന്യൂഡൽഹി : കോൺഗ്രസ് ചൈനയുമായി 2008-ൽ ഉണ്ടാക്കിയ കരാർ വിവാദത്തിലായത് പിന്നാലെ കോൺഗ്രസും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജെ.പി നദ്ദ മുതൽ സന്ദീപ് വാര്യർ വരെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിരവധി നേതാക്കളാണ് കോൺഗ്രസിനെതിരെ ആഞ്ഞടിക്കുന്നത്.
ചൈനയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.രാജീവ് ഗാന്ധി ഫൗണ്ടേഷനു ചൈന 2006ൽ 10 ലക്ഷം രൂപ സംഭാവന നൽകിയതായുള്ള വിവരങ്ങളാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് ചൈന രൂപ സംഭാവന ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ സുൻ യുക്‌സി 2006 ജനുവരി 27ന് നൽകിയ സംഭാവന രാജീവ് ഗാന്ധിയുടെ സെക്രട്ടറി ജനറലായിരുന്ന മൻമോഹൻ മൽഹോത്രയാണ് സ്വീകരിച്ചത്.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, പി.ചിദംബരം എന്നിവർ 1991 ഇൽ രൂപീകൃതമായ രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ അംഗങ്ങളാണ്.
Discussion about this post