രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അഴിമതികൾ 2015-ൽ താൻ ചോദ്യം ചെയ്തു തുടങ്ങിയിരുന്നുവെന്ന് മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രമണ്യൻ സ്വാമി.യു.പി.എ സർക്കാർ ഭരിച്ചിരുന്ന കാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് പ്രധാന മന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും സംഭാവനകൾ നൽകിയിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.അതിനു പിന്നാലെയാണ് ഈ പ്രസ്താവനയുമായി സുബ്രമണ്യൻ സ്വാമി രംഗത്തു വന്നിരിക്കുന്നത്.
1988-ൽ കോൺഗ്രസിന്റെ ഹെഡ്ഓഫീസ് നിർമിക്കുന്നതിന് വേണ്ടി നഗര വികസന മന്ത്രാലയം അനുവദിച്ച സ്ഥലത്താണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഇപ്പോൾ നിലനിൽക്കുന്നതെന്നും എന്നാൽ, ആ സ്ഥലം സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ പാടില്ലാത്തതുമാണെന്നും ട്വിറ്ററിൽ സുബ്രമണ്യൻ സ്വാമി കുറിച്ചു. അതേസമയം, പൊതുജനങ്ങളുടെ പണം കുടുംബത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ജനങ്ങളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന പരാമർശമാണ് ജെ.പി നദ്ദ നടത്തിയത്.
Discussion about this post