ചൈനീസ് സ്മാർട്ട് ഫോൺ വിൽക്കുന്ന റീട്ടെയിൽ കടകളുടെ പേര് ചൈനീസ് കമ്പനികൾ ‘മേഡ് ഇൻ ഇന്ത്യ’ എന്നാക്കി മാറ്റുന്നു.ചൈനീസ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഷവോമിയാണ് ഇതിനു മുൻകൈ എടുത്തിരിക്കുന്നത്.ഗുജറാത്ത്, മഹാരാഷ്ട്ര, ആഗ്ര, ജബൽപൂർ, പാറ്റ്ന എന്നിവിടങ്ങളിൽ ചൈനീസ് സ്മാർട്ട് ഫോണുകൾ വിൽക്കുന്ന റീട്ടെയിൽ കടകൾക്കെതിരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഷവോമിയുടെ ഈ പുതിയ നീക്കം.
ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം രാജ്യം പ്രഖ്യാപിച്ചെങ്കിലും അത് ഷവോമിയെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഷവോമിയുടെ മാനേജിങ് ഡയറക്ടറായ മനോജ് കുമാർ ജെയിൻ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആക്രമണം ഉണ്ടായതിനുശേഷം ചൈനയോടുള്ള രോക്ഷം ഇന്ത്യയിൽ ആളിക്കത്തുകയാണ്. ‘ബോയ്ക്കോട്ട് ചൈന’ ക്യാമ്പയിനും വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.










