നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് കേസ് സമാന്തരമായി കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കും.സ്വർണക്കടത്ത്, മനുഷ്യക്കടത്ത് ബന്ധങ്ങളിലേക്ക് വഴി തിരിഞ്ഞതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ വെളിപ്പെട്ടതോടെ, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗങ്ങളാണ് സമാന്തരമായി കേസന്വേഷിക്കുന്നത്.സ്വർണകടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ പരാതി നൽകിയതും, മനുഷ്യക്കടത്ത് കേസിൽ പ്രതികൾ അറസ്റ്റിലാകുകയും ചെയ്തതോടെയാണ് കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് വഴിതെളിഞ്ഞത്.അനൗദ്യോഗിക അന്വേഷണം ആരംഭിക്കാൻ ഏജൻസികൾക്ക് ബന്ധപ്പെട്ടവരിൽ നിന്നും ഉത്തരവ് ലഭിച്ചിട്ടുണ്ട്.
Discussion about this post