ഹരിയാനയിലെ ഗുരുഗ്രാം, ഫർദിയാബാദ് എന്നിവിടങ്ങളിൽ നിന്നും വെട്ടുകിളികൾ ഉത്തർ പ്രദേശിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.ഇതേ തുടർന്ന്, ഗ്രേറ്റർ നോയിഡയിലെ അഗ്രികൾച്ചർ ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ എസ്.എൻ ശർമ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഗുരുഗ്രാം, ഫർദിയാബാദ് എന്നിവിടങ്ങളിൽ നിന്നും ഉത്തർപ്രദേശിന്റെ അതിർത്തിയിലുള്ള ഗൗതം ബുദ്ധനഗറിലേക്ക് വെട്ടുകിളികൾ ഞായറാഴ്ചയോടെ എത്തുമെന്നാണ് വിലയിരുത്തൽ. നോയിഡയും ഗ്രേറ്റർ നോയിഡയും ഗൗതം ബുദ്ധ് നഗറിലാണ് ഉൾപ്പെടുന്നത്.ഇവിടെയുള്ള കർഷകരോടെല്ലാം വെട്ടുകിളികളെ തുരത്തുന്നതിനായി പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കാനും ഉച്ചത്തിൽ പാട്ടു വെക്കാനുമെല്ലാം എസ്.എൻ ശർമ നിർദേശിച്ചിട്ടുണ്ട്.മാത്രമല്ല,വിളകൾ തിന്നു നശിപ്പിക്കാതിരിക്കാൻ വിളകളിൽ മെലാത്തിയൻ 96%, ഫൈബ്രോനിൽ എന്നീ കീടനാശിനികൾ തളിക്കാനും അധികൃതർ കർഷകർക്ക് നിർദേശം നൽകി.
Discussion about this post