മുംബൈ : ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷലായ സാം മനേക് ഷായുടെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ആദരമർപ്പിച്ച് ബോളിവുഡ് നടൻ വിക്കി കൗശൽ.മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയിൽ അദ്ദേഹത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത് വിക്കി കൗശലാണ്.സാം മനേക് ഷായുടെ യഥാർത്ഥ ഫോട്ടോയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി സാമായി വേഷമിട്ടിരിക്കുന്ന തന്റെ ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിക്കി കൗശൽ അദ്ദേഹത്തോടുള്ള ആദരവർപ്പിച്ചത്.
സാം മനേക് ഷായുടെ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വിക്കി കൗശൽ പങ്കുവെച്ചിട്ടുണ്ട്.”ഇന്ത്യയുടെ മഹാനായ ഫീൽഡ് മാർഷൽ സാം മനേക്ഷാ..ഈ യാത്ര ഒത്തിരി പ്രിയപ്പെട്ടതാവും..” എന്നാണ് ആ വീഡിയോയുടെ താഴെ താരം കുറിച്ചത്.








