ജമ്മുകാശ്മീരിലെ ചരിത്രത്തിലാദ്യമായി ദോഡ ജില്ല സമ്പൂർണ്ണ തീവ്രവാദ മുക്തമായി. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ മസൂദിനെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം സൈന്യം വധിച്ചതോടെയാണ് ദോഡ ജില്ല സമ്പൂർണ തീവ്രവാദ വിമുക്തമായത്.
ഇന്ന് പുലർച്ചെ, ഖുൽച്ചോഹർ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.ഇവരിൽ രണ്ടുപേർ ലഷ്കർ ഇ ത്വയിബ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. വെടിയൊച്ചകളാൽ മുഖരിതമായ ദശാബ്ദങ്ങളുടെ അശാന്തിക്കു ശേഷമാണ് ദോഡ ജില്ല സമ്പൂർണ്ണ തീവ്രവാദ വിമുക്തമാകുന്നത്.











