ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പിന്തുണച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരമുന്നയിക്കുന്ന ആരോപണങ്ങള്‍ ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
ചൈനയ്ക്ക് ഈ സാഹചര്യം മുതലെടുക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവ ആവര്‍ത്തിക്കാതിരിക്കാന്‍ ബി.ജെ.പി ശ്രദ്ധിക്കണം. ഇന്ത്യയെ ആത്മനിര്‍ഭര്‍ എന്ന നിലയിലേക്കുയര്‍ത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും മായാവതി വ്യക്തമാക്കി.
Discussion about this post