മഹാരാഷ്ട്ര : ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരിൽ നിന്നും മഹാരാഷ്ട്ര പോലീസ് ഒറ്റദിവസം കൊണ്ട് പിരിച്ചെടുത്തത് 53,06,050 രൂപ.രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 22 മുതൽ ജൂലൈ 3 വരെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരിൽ നിന്നും മഹാരാഷ്ട്ര പോലീസ് പിരിച്ച ആകെ തുക 10 കോടിയിലുമധികമാണ്.മുംബൈയിലും താനെയിലുമുള്ള ആളുകളാണ് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നതിൽ മുന്നിലുള്ളതെന്ന് മഹാരാഷ്ട്ര പോലീസിന്റെ ഇൻസ്പെക്ടർ ജനറലായ മിലിന്ദ് ബരംമ്പെ അറിയിച്ചു.
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെയിരുന്നാൽ പിഴയായി 200 രൂപ മുതൽ 2000 രൂപ വരെയാണ് മഹാരാഷ്ട്രാ പോലീസ് ഈടാക്കുന്നത്.സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ചു പൊതുനിരത്തിൽ യാത്ര ചെയ്യുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിന്റെ 179 ആം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം പിടിച്ചു വെയ്ക്കുകയും മഹാരാഷ്ട്ര പോലീസ് ചെയ്യുന്നുണ്ട്.ജൂലൈ 4 വരെ ആകെ 1,45,896 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
Discussion about this post