ഗണിതശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ശകുന്തള ദേവിയായി വിദ്യാബാലൻ അഭിനയിക്കുന്ന ‘ശകുന്തള ദേവി’ ജൂലൈ 31 ന് റിലീസ് ചെയ്യും. വിദ്യാബാലൻ, സന്യ മൽഹോത്ര, ജിഷു സെൻഗുപ്ത എന്നിവരാണ് പ്രധാന താരങ്ങൾ.രാജ്യവ്യാപകമായി തീയേറ്ററുകൾ കൊവിഡ് മൂലം അടച്ചിട്ടിരിക്കുന്നതിനാൽ, ഒടിടി പ്ലാറ്റ്ഫോമുകളിലും ആമസോൺ പ്രൈമിലുമാണ് ചിത്രം റിലീസ് ചെയ്യുക.
വലിയ സംഖ്യകൾ കണക്ക് കൂട്ടുന്നതിനുള്ള അനിതരസാധാരണമായ കഴിവുണ്ടായിരുന്ന ഗണിതശാസ്ത്ര വിദഗ്ധയാണ് കർണ്ണാടക സ്വദേശിയായിരുന്ന ശകുന്തളാദേവി. ഗണിതത്തിലുള്ള അപാര വൈഭവം മൂലം മനുഷ്യകമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവി 1982-ൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.
Discussion about this post