തിരുവനന്തപുരം : വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സരിത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം കടത്തിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളെന്ന വ്യാജേനയാണ് സ്വർണ്ണം എത്തിച്ചത്.
ദുബായിലെ കുടുംബം അയച്ചതാണ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.എന്നാൽ, സ്വർണക്കടത്തിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നും ഇന്ത്യൻ സർക്കാരിന് നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്നും അറ്റാഷെ മൊഴി നൽകിയിട്ടുണ്ട്.ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പി.ആർ.ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Discussion about this post