സ്വർണ്ണക്കടത്തും എസ് എൻ സി ലാവ്ലിൻ കേസും തമ്മിലുള്ള ബന്ധം ആരാഞ്ഞ് സന്ദീപ് വാചസ്പതി. യു.എ.ഇ ഭരണാധികാരി ഡോ ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ 2017 സെപ്തംബറിലെ തിരുവനന്തപുരം സന്ദർശനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സന്ദീപ് ആരോപണം ഉന്നയിക്കുന്നത്. ചടങ്ങിന്റെ സംഘാടകയായിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്നും ചടങ്ങിൽ വി വി ഐ പിയായി ദിലീപ് രാഹുലൻ പങ്കെടുത്തിരുന്നുവെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
21 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലൻ കേരളത്തിലെത്തിയത്. ‘മുഖ്യമന്ത്രി അറിയാതെയാണോ ഇത് നടന്നത്?. ആരാണ് ഇയാളെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്?. സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മിൽ എന്താണ് ബന്ധം?.
അന്നത്തെ സന്ദർശനവും സ്വർണ്ണക്കടത്തിനായിരുന്നോ?‘; ഇങ്ങനെ നിരവധി ചോദ്യങ്ങളും സന്ദീപ് ഉന്നയിക്കുന്നുണ്ട്.
‘നയതന്ത്ര മേഖല സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇപ്പോഴത്തെ സ്വർണ്ണക്കടത്തിന് പിന്നിലും ദിലീപ് രാഹുലന് ബന്ധമുണ്ടോ?.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്‘;- ഇങ്ങനെയാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/sandeepvachaspati/photos/a.535306200156320/1173338399686427/?type=3&theater
നേരത്തെ, ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പ്രവാസി വ്യവസായി ദിലീപ് രാഹുലന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് ആരോപണവുമായി രംഗത്തെത്തിയത്.
Discussion about this post