ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവ് വധശിക്ഷയ്ക്കെതിരെ പുനപരിശോധന ഹർജി സമർപ്പിച്ചില്ലെന്ന വാദവുമായി പാകിസ്ഥാൻ.ചാരവൃത്തിക്കേസിൽ അകപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി നൽകാതെ പരിഗണനയിലിരിക്കുന്ന ദയാഹർജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് പാകിസ്ഥാന്റെ ഏകപക്ഷീയമായ വാദം.
പാകിസ്ഥാന്റെ അഡീഷണൽ അറ്റോർണി ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കുൽഭൂഷൺ ജാദവ്.പാകിസ്ഥാനിൽ തീവ്രവാദവും ചാരപ്രവർത്തനവും നടത്തിയെന്ന് ആരോപിച്ച് പാക് കോടതി 2017 ലാണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിക്കുന്നത്.എന്നാൽ, ഇന്ത്യ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും നീതിക്കു വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.വധശിക്ഷ പുനഃപരിശോധിക്കണമെന്നായിരുന്നു അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധി.ഈ വിധിക്കെതിരെയാണ് കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി നൽകിയില്ലെന്ന വാദവുമായി പാകിസ്താൻ എത്തിയിട്ടുള്ളത്.
Discussion about this post