ഡൽഹി: തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബഗേജ് വഴി നടന്ന സ്വർണ്ണ ക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും.അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി കഴിഞ്ഞു അസൂത്രിത സ്വർണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.
ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവൽ കേസിൽ നേരിട്ട് ഇടപെട്ട് വിവരങ്ങൾ തേടിയിരുന്നു .യു എ ഇ സർക്കാരുമായി നേരത്തെ തന്നെ കേന്ദ്രസർക്കാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന ഉറപ്പും യുഎഇ സർക്കാർ നല്കിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം എൻഐ പോലുള്ള എജൻസിയെ ഏല്പിക്കുന്നത്.
Discussion about this post