ഷാർജ : ഷാർജയുടെ ഉപ ഭരണാധികാരി ഷെയ്ഖ് അഹമദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.വ്യാഴാഴ്ച ലണ്ടനിൽ വെച്ചായിരുന്നു മരണം.ലണ്ടനിൽ നിന്നും മൃതദേഹം ഷാർജയിൽ എത്തുന്നതു മുതൽ ഷാർജയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് അൽ ഖാസിമി ഉപ ഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.ഷാർജ ഭരണാധികാരിയുടെ ഓഫീസും ഷെയ്ഖ് അഹമദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
Discussion about this post