പൊതുവേദിയില്‍ വിഎസ് അച്യുതാനന്ദന് , ജി സുധാകരന് എംഎല്‍എയുടെ പരസ്യവിമര്‍ശനം. വിഎസിന്റെ തണലില്‍ അല്ല താന്‍ എംഎല്‍എയും മന്ത്രിയുമായതെന്ന് ജു സുധാകരന്. വിഎസിന്റെ അനിഷ്ടമുണ്ടായി ആ കാരണത്താല്‍ താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും സാരമില്ല. നേതാവിന്റെ ഇഷ്ടങ്ങള്‍ നടക്കട്ടെയെന്നും ജി സുധാകരന് പറഞ്ഞു.വിഎസിന് താല്പര്യമില്ലെന്നു കരുതി ആത്മഹത്യ ചെയ്യാന്‍ താനില്ല. കൊതിയും നുണയും പറയാന്‍ താന്‍ വിഎസിന് അടുത്തേക്ക് പോയിട്ടില്ല. പാര്‍ട്ടിയില്‍ പ്രമോഷനു വേണ്ടി താന്‍ കാലു പിടിക്കാന്‍ പോയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. മണ്ഡലത്തിലെ പരിപാടിയില്‍ വിഎസ് പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം.
ജി. സുധാകരന് എംഎല്‍എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിസമ്മതിച്ചിരുന്നു. പറവൂര്‍ പനേക്കുളങ്ങര ഗവ. എച്ച്എസ്എസ് കെട്ടിടത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജി. സുധാകരന് എംഎല്‍എ നടത്തിയത്. വീടിനു തൊട്ടു മുന്നിലെ ഈ സ്കൂളിലാണ് വിഎസ് പഠിച്ചതും. ഇവിടെയുള്ള പോളിങ് ബൂത്തിലാണ് വിഎസ് പതിവായി വോട്ടു ചെയ്യുന്നതും.
വിഎസിന് സ്കൂളുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് കെട്ടിടം ഉദ്ഘാടനത്തിന് അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചത്. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ വി.എസ്. അച്യുതാനന്ദനായിരിക്കും ഉദ്ഘാടകനെന്ന് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പത്രത്തില്‍ വിഎസാണ് ഉദ്ഘാടകനെന്ന് വാര്‍ത്തയും വന്നു. പക്ഷേ, ചടങ്ങില്‍ പങ്കെടുക്കാന്‍ വിഎസ് തയാറായില്ല.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വഴി വരെ വിഎസിനെ നിര്‍ബന്ധിച്ചുവെന്നാണ് അറിവ്. വിഎസ് വിഭാഗം മുന്‍ നേതാവായ ജി. സുധാകരനുമായി കുറച്ചു കാലമായി അദ്ദേഹം അടുപ്പത്തിലല്ല.
Discussion about this post