ഡൽഹി : ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു.കരസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ 72,000 യു.എസ് നിർമിത സിഗ്-സോർ 716 അസ്സാൾട്ട് റൈഫിളുകൾ ഇന്ത്യൻ സൈന്യം ഓർഡർ ചെയ്യുന്നു.ആയുധങ്ങൾ വാങ്ങാനുള്ള അധികാരമുപയോഗിച്ചാണ് പ്രതിരോധ വിഭാഗത്തിന്റെ ഈ നീക്കം. അര കിലോമീറ്ററിൽ അധികം ദൂരം പ്രഹര ശേഷിയുള്ളതാണ് ഈ റൈഫിളുകൾ.
ചൈനയുമായി അതിർത്തി സംഘർഷം നടക്കുന്ന വേളയിൽ, കരസേന ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ഇന്ത്യ ഓർഡർ ചെയ്യുന്ന അമേരിക്കൻ നിർമിത സിഗ്-സോർ അസ്സാൾട്ട് റൈഫിളുകളുടെ രണ്ടാമത്തെ ബാച്ച് ആണിത്.
Discussion about this post