കൊടും കുറ്റവാളി വികാസ് ഡൂബെയെ ഉജ്ജയ്നിൽ നിന്നും കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന യുപിയിലെ പോലീസ് കോൺസ്റ്റബിളിന് കൊറോണ സ്ഥിരീകരിച്ചു.ഇതേ തുടർന്ന്,വാഹനത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.പരിശോധന ഫലം വന്നതിൽ 4 പോലീസ് ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവാണ്.
രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച രാവിലെയാണ് വികാസ് ഡൂബെ കാൺപൂരിലേക്ക് കൊണ്ടു പോകും വഴി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുന്നത്.എൻകൗണ്ടറിൽ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.ഈ ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.








