തിരുവനന്തപുരം : ഏഴ് ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊറോണ ബാധിച്ച അഞ്ചുഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ഏഴുപേര്‍ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തത്. ഇതിനൊപ്പം രണ്ട് നഴ്സ് മാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് സൂചന. 150 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.
ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ പതിനെട്ടുപേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിച്ചതോടെ ആശുപത്രിയിലെ കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടും. നിവലില്‍ സര്‍ജറി വിഭാഗം അടച്ചിട്ടിരിക്കുകയാണ്.
കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാകിറ്റുകള്‍ മെഡിക്കല്‍കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിട്ടുണ്ട്.
Discussion about this post