ദുബായ് : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദ് ദുബായിൽ അറസ്റ്റിലായി. വ്യാഴാഴ്ച ദുബായ് റഷീദിയ പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ ഇതിനോടകം മൂന്ന് വട്ടം ചോദ്യം ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസലിനെതിരെ വാർത്തകൾ പുറത്തെത്തിയപ്പോൾ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ട് ഇയാൾ രംഗത്തു വന്നിരുന്നു.എന്നാൽ, പിന്നീട് ഇയാൾ കേസിലെ മുഖ്യപ്രതിയാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. എൻഐഎയുടെ ആവശ്യപ്രകാരം ഇന്റർപോൾ ഫൈസലിന്റെ ലുക്ക്ഔട്ട് നോട്ടീസും പുറത്തു വിട്ടിരുന്നു.












