ന്യൂഡൽഹി : ഡൽഹിയിലെ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളകെട്ടുണ്ടായതായി റിപ്പോർട്ടുകൾ. ആസാദ്പൂരിൽ നിന്നും മുകാർബ ചൗകിലേക്ക് പോകുന്ന വഴിയിലും, യശ്വന്ത് പ്ലേസിൽ നിന്നും അശോക റോഡിലേക്ക് പോകുന്ന വഴിയിലും,റിങ് റോഡ്,ഭൈരോൺ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടു മൂലം ഗതാഗതം തടസപ്പെട്ടതായി ഡൽഹി ട്രാഫിക് പോലീസ് വ്യക്തമാക്കി.
സീസണിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഡൽഹിക്ക് ലഭിച്ചത്.ഡൽഹിയിൽ ജൂലൈ 21 വരെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഡൽഹിയോട് ചേർന്നു കിടക്കുന്ന ഫരീദാബാദ്, മീററ്റ്, ഗുരുഗ്രാം, നോയിഡ, ഹിസർ എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും.









