ജയ്പൂർ : അടുത്ത ആഴ്ച രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പാർട്ടി നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ചേർച്ചക്കുറവാണ് ഇപ്പോൾ വിശ്വാസ വോട്ടെടുപ്പിൽ എത്തി നിൽക്കുന്നത്. വരുന്ന ആഴ്ചയിൽ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ആഗ്രഹിക്കുന്നതായി അശോക് ഗെഹലോട്ട് ഗവർണറായ കൽരാജ് മിശ്രയെ അറിയിച്ചിട്ടുണ്ട്.
സച്ചിൻ പൈലറ്റിന്റെയും പിന്തുണച്ച മറ്റു നേതാക്കളുടെയും അയോഗ്യതാ നോട്ടീസിൽ കോടതി വിധി രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി : അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന പൈലറ്റിന് അനുകൂലമായാണ് വന്നിരിക്കുന്നത്.എന്നാൽ, സച്ചിൻ പൈലറ്റിനെ സമ്മർദ്ദത്തിലാക്കാനുള്ള മറ്റു വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ.സച്ചിൻ പൈലറ്റും അനുഭാവികളും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് സ്പീക്കർ അയോഗ്യതാ നോട്ടീസയച്ചത്.










Discussion about this post