ന്യൂഡൽഹി : മറാത്തി പാഠപുസ്തകത്തിൽ ഭഗത് സിംഗിനൊപ്പം തൂക്കിലേറ്റിയ വ്യക്തികളിൽ, സുഖ്ദേവിന്റെ പേരിന് പകരം സ്വാതന്ത്ര്യസമര സേനാനി ഖുർബാൻ ഹുസ്സൈന്റെ പേര് എഴുതിച്ചേർത്തതിന് പ്രതിഷേധവുമായി ശിക്ഷ സംസ്കൃതി ഉദ്ധൻ ന്യാസ് സംഘടന.ആർഎസ്എസുമായി ബന്ധമുള്ള സംഘടനയാണ് സംസ്കൃതി ഉദ്ധൻ ന്യാസ് സംഘടന.
എട്ടാം ക്ലാസിലെ മറാത്തി ഭാഷയിലുള്ള പാഠപുസ്തകത്തിലാണ് ഭഗത്സിങ്ങിനും രാജ്‌ഗുരുവിനുമൊപ്പം ഖുർബാൻ ഹുസ്സൈന്റെ പേര് എഴുതി ചേർത്തിട്ടുള്ളത്. ഖുർബാൻ ഹുസ്സൈൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ, സുഖ്ദേവിന്റെ പേരിനു പകരം ഖുർബാൻ ഹുസ്സൈന്റെ പേരെഴുതി ചേർക്കുന്നത് തികച്ചും തെറ്റായ പ്രവർത്തിയാണെന്ന് സംസ്കൃതി ഉദ്ധൻ ന്യാസ് സംഘടന അഭിപ്രായപ്പെട്ടു.ഈ തെറ്റ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെക്കും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതിയിട്ടുണ്ടെന്ന് സംസ്കൃതി ഉദ്ധൻ ന്യാസ് സംഘടനയുടെ ദേശീയ സെക്രട്ടറിയായ അതുൽ കോത്താരി വ്യക്തമാക്കി.










