രാജ്യത്തെ സിനിമ തീയേറ്ററുകൾ ഓഗസ്റ്റിൽ തുറക്കാമെന്ന നിർദേശവുമായി വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം.ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായതിനാൽ, അന്തിമ തീരുമാനം ഇനിയുമായിട്ടില്ല.
ആഗസ്റ്റ് ഒന്നോടു കൂടിയോ, അതിനു ശേഷമോ സിനിമാശാലകൾ തുറക്കാവുന്നതാണ്. ഐ&ബി സെക്രട്ടറി അമിത് ഖാരെയാണ് വെള്ളിയാഴ്ച ഇക്കാര്യം മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയത്.ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post