ഡൽഹി: കാര്‍ഗിൽ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും നിലനിൽക്കുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.
സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗിൽ വിജയദിന സന്ദേശത്തിൽ പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്മാരുടെ ധീരത എക്കാലവും ഓര്‍മിക്കപ്പെടും. പാക്കിസ്ഥാന്റെ നടപടികളെ പ്രധാന മന്ത്രി വിമര്‍ശിച്ചു. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണ്.
രാജ്യത്ത് കൊറോണ ആശങ്കയിലാണെങ്കിലും രോഗ വ്യാപനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണക്കെതിരായ പോരാട്ടം വിജയിച്ചേ തീരൂ. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളില്‍ ആരും വിട്ടുവീഴ്ച വരുത്തരുത്. ജാഗ്രത കൈവിടാന്‍ പാടില്ല. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ശരിയായ ഔഷധമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post