അയോധ്യ : രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന് അടിയിൽ, ചരിത്രരേഖകളും ക്ഷേത്രത്തിന്റെ ഇതിഹാസവും അടക്കം ചെയ്ത ക്യാപ്സൂൾ നിക്ഷേപിക്കും.രണ്ടായിരം അടി താഴ്ചയിലാണ് വായു സമ്പർക്കം ഇല്ലാത്ത പെട്ടിയിൽ മുദ്രവെച്ച് ചരിത്രരേഖകൾ നിക്ഷേപിക്കുക.
നാളെ ഒരുകാലത്ത് അവകാശത്തർക്കം ഉണ്ടാവുകയാണെങ്കിൽ, ഈ തലമുറ അനുഭവിച്ച സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥ, വരും തലമുറയ്ക്ക് ഉണ്ടാകരുതെന്ന നിശ്ചയത്തോടെയാണ് ഈ നീക്കം.ക്ഷേത്രവുമായി ബന്ധപ്പെട്ട ഇതിഹാസവും, ചരിത്ര പ്രാധാന്യവും അടക്കം സമ്പൂർണ ചരിത്രവും ഖനനം ചെയ്തെടുക്കാവുന്ന രീതിയിൽ 2,000 അടി താഴ്ചയിൽ നിക്ഷേപിക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ കാമേശ്വർ ചൗപാൽ വ്യക്തമാക്കി.
Discussion about this post