ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്രചെയ്യുന്ന പോലീസുകാരന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനുപിന്നാലെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ഇയാളെ സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ പി.കെ. സലീമിനെയാണ് സസ്പെന്‍ഡു ചെയ്തത്. ഇയാള്‍ മലയാളിയാണെന്നും വാര്‍ത്തകളുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും ജോലിസമയത്തോ യൂണിഫോമിലോ മദ്യപിച്ച നിലയില്‍ പോലീസുകാരെ കണ്ടാല്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
അതീവ സുരക്ഷയുള്ള ഡല്‍ഹി മെട്രോയില്‍ അമിതമായി മദ്യപിച്ച് യാത്രചെയ്യുന്ന പോലീസുകാരന് നിലതെറ്റി വീഴുന്നതാണ് വീഡിയോയിലുള്ളത്. സഹയാത്രികരാണ് ഇയാളെ നിലത്തുനിന്നും ഏഴുന്നേല്പിക്കുന്നത്. വീഡിയൊ ഫേസ്ബുക്കില്‍ ചില സഹയാത്രികര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=UitLMRUwpZY
Discussion about this post