ഡൽഹി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്‍കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്‍കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കൊറോണ ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്‍കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post