തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ഉടന്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യണമോയെന്ന് തീരുമാനമെടുക്കുക.
മൂന്ന് ദിവസങ്ങളിലായി 25 മണിക്കൂറിലേറെ സമയമാണ് എം.ശിവശങ്കരനെ എന്‍.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തത്. മാത്രമല്ല സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടിയന്തരമായി പരിശോധിക്കാനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. പ്രതികള്‍ സ്വര്‍ണ കടത്ത് തുടങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ 2019 ജൂലൈ മുതലുളള ഒരു വര്‍ഷത്തെ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് എന്‍.ഐ. എ പരിശോധിക്കുന്നത്.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ ശിവശങ്കറുമായി കൂടികാഴ്ച നടത്തിയിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ഈ ദൃശ്യങ്ങളുടെ പരിശോധനക്ക് ശേഷം ആവശ്യമെങ്കില്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് എന്‍.ഐ.എ തീരുമാനിക്കും.
Discussion about this post