ഡസോ റഫാൽ യുദ്ധവിമാനങ്ങളെ വരവേറ്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. “പക്ഷികൾ ഇന്ത്യൻ ആകാശത്തിൽ പ്രവേശിച്ചു കഴിഞ്ഞു” എന്നാണ് അദ്ദേഹം ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്.റഫാൽ യുദ്ധവിമാനങ്ങൾ അൽപനേരം മുൻപ് ഇന്ത്യൻ ആകാശത്തിൽ പ്രവേശിച്ചു കഴിഞ്ഞു.
ഇന്ത്യൻ വ്യോമാതിർത്തി മുതൽ ലാൻഡിങ് വരെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങൾ റഫറലുകളെ അകമ്പടി സേവിക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയിൽ അംബാല എയർബേസിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കടുത്ത കാലാവസ്ഥ ഭീഷണി നിലനിൽക്കുന്നതിനാൽ ജോധ്പൂർ എയർബേസും റഫാലുകളെ സ്വീകരിക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്









