കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും ശക്തിയിൽ പെയ്യുന്നത്.കോഴിക്കോട് മലയോര മേഖലകളിലും കാടുകളിലും മഴപെയ്യുന്നതിനാൽ, ജില്ലയിലെ പുഴകൾ പലതും കരകവിഞ്ഞൊഴുകുകയാണ്.
തോട്ടിൽപാലം പുഴ കര കവിഞ്ഞൊഴുകി തീരത്തുള്ള ഏഴു വീടുകളിൽ വെള്ളം കയറിയതിനാൽ, വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.മുള്ളൻകുന്ന് നിടുവാൻ പുഴയും കരകവിഞ്ഞൊഴുകിയതിനാൽ ജാനകിക്കാട് റോഡിൽ വെള്ളം കയറി.ഇവിടെ തുരുത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ശക്തമായ മഴ തുടരുന്നതിനാൽ മുഴുവൻ പുഴകളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post