സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ കുടുംബം കടുത്ത ഹിന്ദു വിരുദ്ധത പുലർത്തുന്നവരാണെന്ന ആരോപണവുമായി തമിഴിലെ പ്രസ്ത കവി. വീട്ടിൽ കയറണമെങ്കിൽ നെറ്റിയിൽ അണിഞ്ഞിരിക്കുന്ന വിഭൂതിയും തിലകവും മായ്ക്കണമെന്ന് റഹ്മാന്റെ മാതാവ് ആവശ്യപ്പെട്ടതായി പ്രശസ്ത തമിഴ് കവി പിറൈസൂഡൻ വെളിപ്പെടുത്തൽ.
പുതിയ ചിത്രത്തിന്റെ ഗാനരചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ റഹ്മാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോഴായിരുന്നു താൻ അപമാനിക്കപ്പെട്ടതെന്ന് പിറൈസൂഡൻ സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. അവരുടെ ആവശ്യം താൻ നിരാകരിച്ചു. തന്റെ വിശ്വാസം അപമാനിക്കപ്പെട്ടു. എന്നാൽ അവ ഒഴിവാക്കാൻ താൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുവിരുദ്ധതയുടെ പേരിൽ ഇതിന് മുൻപും റഹ്മാനും അദ്ദേഹവുമായി ബന്ധമുള്ളവരും വിവാദത്തിലായിട്ടുണ്ട്. ഹിന്ദു വിശ്വാസികളായിരുന്ന റഹ്മാന്റെ കുടുംബം ഇസ്ലാമിലേക്ക് മതം മാറുകയായിരുന്നു. പിതാവും സഹോദരിയും മാരക രോഗബാധിതരായ സാഹചര്യത്തിൽ ഒരു സൂഫിയുടെ ഉപദേശപ്രകാരമായിരുന്നു റഹ്മാന്റെ കുടുംബം മതം മാറിയത്. ദിലീപ് കുമാറെന്ന പേര് മാറ്റി എ ആർ റഹ്മാൻ പുതിയ പേര് സ്വീകരിച്ചു. കസ്തൂരി ശേഖർ എന്ന പേര് മാറ്റി റഹ്മാന്റെ മാതാവ് കരീമ ബീഗം എന്ന പേരും സ്വീകരിച്ചു.
തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികൾ ഹിന്ദു ദേവതകളാണ് എന്ന തരത്തിലുള്ള റഹ്മാന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ബുർഖയുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ റഹ്മാന്റെ സഹോദരിയും വിവാദത്തിൽ പെട്ടിരുന്നു.








