തിരുവനന്തപുരം: ദീപിക പദുകോണിന് പാകിസ്ഥാൻ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരങ്ങള്‍ക്ക് പിന്തുണ നല്‍കാൻ പണം നല്‍കിയെന്ന വാർത്തകൾക്ക് പിന്നാലെ മലയാളി താരങ്ങളിലേക്കും വിരൽ ചൂണ്ടി ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്‍. മലയാള താരങ്ങളില്‍ ചിലരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചിരുന്നത് ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി രാധാകൃഷ്ണമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒടുവിൽ ദീപിക പദുക്കോണിന്റെ പൂച്ച് പുറത്തു ചാടി.പാക്കിസ്ഥാൻ സർക്കാരുമായി അടുത്ത ബന്ധമുള്ള അനിൽ മുസ്സാരത് എന്നയാളിൽ നിന്നും അഞ്ചു കോടി രൂപ കൈപ്പറ്റിക്കൊണ്ടാണ് അവർ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തത് എന്നുള്ള വിവരം പുറത്തു വന്നിരിക്കുകയാണ്.പാക്സിതാനിലെ ഇസ്ലാമിക ജിഹാദികളുടെ കടുത്ത മത വെറി യുടെ തിക്തഫലങ്ങൾ അനുഭവിക്കുന്ന അവിടെ അവശേഷിക്കുന്ന ഹിന്ദു -ക്രിസ്ത്യൻ -സിഖ് മതക്കാർക്ക് ആശ്വാസമേകുന്ന താ യായിരുന്നു ഇങ്ങിനെ ഒരു ഭേദഗതി. അതിനനുവദിക്കാതെ ഇന്ത്യയിലെ ജിഹാദികളോടൊപ്പം ചേർന്ന് പാകിസ്ഥാൻ സി എ എ വിരുദ്ധ സമരത്തിലേക്ക് പണം പമ്പു ചെയ്തു എന്ന് വ്യകതമാണ് .
ഇന്ത്യയിലെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ പണം കിട്ടിയിട്ടുണ്ട്.
നമുക്ക് കേരളത്തിലേക്ക് വരാം .കേരളത്തിലെ ചില സിനിമാ താരങ്ങൾ സി എ എ വിരുദ്ധ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു .ഒരേ സമയത്ത് പോസ്റ്റുകൾ ഇട്ടും ട്വീറ്റ് ചെയ്തും അവർ CAA ക്കു പിന്തുണ അറിയിച്ചു.
ഏതാണ്ട് ഒരേ ഭാഷയും ആയിരുന്നു പോസ്റ്റുകളിൽ ഒരേ ചരടുകൾ ഇവരെ നിയന്ത്രിക്കുന്നു എന്നതിന് വേറെ എന്ത് തെളിവ് വേണം
പൃഥ്വിരാജ് സുകുമാരൻ ,ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ ,പാർവതി തിരുവോത്ത് ,റീമ കല്ലിങ്ങൽ ,ഷെയിൻ നിഗം ,ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരൊക്കെ പാകിസ്ഥാനിൽ ജിഹാദികളിൽ നിന്നും പീഡനം അനുഭവിക്കുന്ന ഹിന്ദു -സിഖ് -ക്രിസ്ത്യൻ ജനതക്കെതിരെ രംഗത്തെത്തി.
CAA വിരുദ്ധർക്കൊപ്പം കൂടിയ മലയാളി താരങ്ങളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം .പൃഥ്വിരാജ് സുകുമാരൻ,ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ ,പാർവതി തിരുവോത്ത് ,റീമ കല്ലിങ്ങൽ ,ഷെയിൻ നിഗം ,ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരെ സോഷ്യൽ മീഡിയ ആരാണ് നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തണം .ഇങ്ങിനെ പരസ്യപ്പലക ആയി നിൽക്കാൻ രാജ്യത്തെ ഒറ്റി കൊടുക്കാൻ അവർക്കെത്ര പണം ലഭിച്ചു എന്നും അന്വേഷിക്കണം
പൃഥ്വിരാജ് സുകുമാരൻ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത് സമഗ്രാന്വേഷണം നടത്തണം .
https://www.facebook.com/brmenonbjp/photos/a.361801567317223/1652634711567229/?type=3&__xts__%5B0%5D=68.ARBaByg8LTfjOar4k44TzgLXd1MizuQjM7ZrMPq-ip_EqwLllWx6UfXNKfnb9xmZVl8hRKEZThkAv_OcsuzUk1_aYoObjDNC2_HmXR4DpcTQFvWHDD-CDBpl3lU_0jByxwo44Cx1WtQAT50NRT40JSDv2iPTQUx1gaaMPmyy_f_T55MYtQ-JXKkvVTzKrDIF1ch5YUtFdPF3CWgtkvrROTR1wNKVCOQWg6m11zeFteclT12av3Tppl-jVwnr1swsc3RGfDSul3eQCW58dzJKjFc-Db4woRnChURkM9LVJLwgxTQcxUGHKNozhfDS1y2YcoDum0AJkfI2xnbAqmNSf4duaA&__tn__=-R
Discussion about this post