കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായകമൊഴി നൽകി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായാണ് ശിവശങ്കർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ബാഗേജിന്റെ കാര്യത്തിൽ താൻ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം എൻ.ഐ.എ. സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് സംശയം തോന്നി കസ്റ്റംസ് സംഘം വിമാനത്താവളത്തിൽ പിടിച്ചുവച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഫോണിൽ വിളിച്ചത്.
എന്നാൽ കോൺസുലേറ്റിന്റെ വിഷയമായതിനാൽ ഇടപെടാനാകില്ലെന്നാണ് താൻ പറഞ്ഞതെന്നും ശിവശങ്കർ എൻ.ഐ.എ. സംഘത്തോട് വെളിപ്പെടുത്തി. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാണ് എൻ.ഐ.എ. സംഘം കഴിഞ്ഞ ദിവസങ്ങളിൽ ശിവശങ്കറെ ചോദ്യം ചെയ്തത്.
Discussion about this post