തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിച്ച് വിജിലൻസ്. ഐ.ടി വകുപ്പിലെ വിവാദ നിയമനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ അടക്കമുള്ള പരാതികൾ വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറി. ഇതോടൊപ്പം പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലൻസ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് നടപടി.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ഉള്ളടക്കം.ഇങ്ങനെ ലഭിക്കുന്ന പരാതിയിൽ വിജിലൻസ് സർക്കാരിന്റെ അനുമതി തേടുന്നത് പതിവാണ്.
Discussion about this post