കോട്ടക്കല്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കലില്‍ എന്‍.ഐ.എ പരിശോധന. തെന്നല കോഴിച്ചെനയില്‍ നേരത്തെ അറസ്റ്റിലായ പാട്ടത്തൊടി അബ്ദുവിന്റെ വീട്ടിലായിരുന്നു പരിശോധന.
ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. റെയ്ഡില്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് സൂചന.
എറണാകുളത്തു നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥനടക്കം മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
കോട്ടക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കോഴിച്ചെന സ്വദേശിയും പ്രവാസിയുമായ പാട്ടത്തൊടി അബ്ദുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
Discussion about this post