കേന്ദ്രവ്യോമയാന മന്ത്രി ഹർദ്ദീപ് സിങ് പുരി വിമാന അപകടം നടന്ന കരിപ്പൂരിലെത്തും. റൺവെയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയാണ് അപകടമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വളരെ സങ്കടകരമാണ്. ഓരോ മരണവും ദുഃഖമുണ്ടാക്കുന്നതാണ്. വിമാനത്തിന് തീ പിടിക്കാതിരുന്നത് ആശ്വാസകരമാ”ണെന്നും മന്ത്രി പറഞ്ഞു.
”അന്വേഷണത്തിന് രണ്ട് സംഘം തിരിച്ചിട്ടുണ്ട്. ഞാനും വിമാനത്താവളത്തിലേക്ക് പോകുകയാണ്” ഹർദ്ദീപ് സിങ് പുരി അറിയിച്ചു
Discussion about this post