ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റും സംയുക്തമായി നടത്തിയ മൂഡ് ഓഫ് നേഷൻ സർവേയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. ആകെ വോട്ടിന്റെ 24 ശതമാനത്തോളം യോഗി ആദിത്യനാഥ് കരസ്ഥമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയേയും പിന്തള്ളിയാണ് യോഗി ആദിത്യനാഥ് ഒന്നാംസ്ഥാനത്ത് എത്തിയത്. സാധാരണയായി മുഖാമുഖമുള്ള ഇന്റർവ്യൂ വഴിയാണ് മൂഡ് ഓഫ് നേഷൻ പോൾ നടപ്പിലാക്കാറുള്ളത്.എന്നാൽ ഇത്തവണ കോവിഡ് വ്യാപനം നിൽക്കുന്ന സാഹചര്യമായതിനാൽ ടെലിഫോൺ മുഖേനയാണ് സർവ്വേ നടത്തിയത്. പന്ത്രണ്ടായിരത്തിലധികം ആളുകൾ സർവേയിൽ പങ്കെടുത്തു.
Discussion about this post