സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായുള്ള രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് 2017-ൽ രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്.ശുചിത്വബോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വരും തലമുറയെ വാർത്തെടുക്കുന്നതിനായി സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന സംരംഭമാണ് ‘രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം’.
സ്വച്ഛ് ഭാരത് മിഷന് ജനങ്ങളിൽ സാമൂഹികാവബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മാത്രമല്ല, ഉദ്ഘാടനത്തിനു ശേഷം ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതിനിധീകരിച്ചുള്ള 36 വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു.
Discussion about this post