കോൺഗ്രസ് പാർട്ടി അധ്യക്ഷനെ അധികം വൈകാതെ തന്നെ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കുമെന്നും അതു വരെ സോണിയ ഗാന്ധി ഇടക്കാല പ്രസിഡണ്ടായി തുടരുമെന്നും കോൺഗ്രസ്.ഈ ആഗസ്റ്റ് 10-ന് സോണിയാഗാന്ധി പാർട്ടി പ്രസിഡണ്ടിന്റെ ചുമതലയേറ്റ് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുന്നതു വരെ സോണിയയുടെ കാലാവധി നീട്ടിനൽകാൻ പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്.കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ടായി നിയമിക്കുന്നത്.
പാർട്ടിക്ക് ഉടൻ സ്ഥിരം പ്രസിഡണ്ടിനെ നിയമിക്കാൻ സാധിച്ചില്ലെങ്കിൽ ഇലക്ഷൻ കമ്മീഷനിൽ നിന്നും സസ്പെൻഷനോ അയോഗ്യതയോ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ട്.കോൺഗ്രസ് പാർട്ടി അധ്യക്ഷനെ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ, കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇലക്ഷൻ നടത്താൻ കഴിഞ്ഞില്ലെന്നുമാണ് പാർട്ടിയുടെ വിശദീകരണം.







