ഉന്നാവോ: ബിജെപി എം പി സാക്ഷി മാഹാരജിന് പാകിസ്ഥാനില്‍ നിന്നും വധ ഭീഷണി ലഭിച്ചതായി പരാതി. ബോംബ് സ്‌ഫോടനത്തിലൂടെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് എം പി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാദര്‍ കൊട്ട്വാലിയിലെ ഇന്‍സ്‌പെക്ടര്‍ ദിനേഷ് ചന്ദ്ര മിശ്രക്കാണ് ഉന്നാവോയില്‍ നിന്നുള്ള എം പി പരാതി നല്‍കിയത്. പാകിസ്ഥാനിലെ ചില തീവ്രവാദ സംഘടനകളില്‍ നിന്ന് രണ്ട് തവണയാണ് വധ ഭീഷണി മുഴക്കി ഫോണ്‍ കോള്‍ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ഉടന്‍ പാകിസ്ഥാന്റെ ഭാഗമാകുമെന്ന് പറഞ്ഞ ഫോണ്‍ സംഭാഷണത്തില്‍ അയോധ്യയില്‍ നടത്തിയ ഭൂമി പൂജയെ മോശം ഭാഷയില്‍ പരാമര്‍ശിക്കുകയും ചെയ്തുവെന്നും ഫോണ്‍ ചെയ്ത ആള്‍ അവരും അവരുടെ സംഘടനയായ മുജാഹീദ്ദീനും തന്നെ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്നും എം പി പരാതിയില്‍ പറയുന്നു. പ്രധാമന്ത്രിയേയും മോദിയേയും യോഗി ആദിത്യനാഥിനെയും അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തന്നെയും തന്റെ വസ്തുവകളെയും സംരക്ഷിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും പോലീസുകാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിനും കുടുംബത്തിനും വൈ കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് എസ് പി പറഞ്ഞു.
Discussion about this post