ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വ്യോമസേനാ മേധാവി ആര്.കെ.എസ് ബദൗരിയ. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വൈമാനികര്‍ക്കൊപ്പം മിഗ് 21 യുദ്ധ വിമാനം മറ്റ് വൈമാനികര്‍ക്കൊപ്പം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്തുകയായിരുന്നു. ലഡാക്കിന്റെ സുരക്ഷ നേരിട്ട് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ന്യൂഡല്‍ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആസ്ഥാനത്തുനിന്നാണ് ബദൗരിയ മിഗില് പറന്നുയര്‍ന്നത്. അതിനുശേഷം പരിശീലനത്തിനുപയോഗിക്കുന്ന വിമാനങ്ങളും തേജസും പരിശോധിച്ചശേഷമാണ് മടങ്ങിയത്.
ലഡാക്കിലും പാംങ്ങോങ്ങിലും ഏത് നിമിഷവും എത്താന്‍ സജ്ജരായിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം അതിര്‍ത്തിയിലെ വ്യോമസേനാ മേധാവിയുടെ സന്ദര്‍ശനം ചൈന ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
Discussion about this post